Social MediaTRENDING

‘മുന്‍പേ വാ എന്‍ അന്‍പേ വാ….’ പാടി പോലീസുകാരന്‍; ശബരിമല ഡ്യൂട്ടി ഇടവേളയിലെ പാട്ട് വൈറല്‍

ശബരിമല ഡ്യൂട്ടിക്കിടയിലെ ഇടവേളയില്‍ പാട്ടു പാടി പോലീസുകാരന്‍. നിലയ്ക്കലില്‍ സുരക്ഷാ ചുമതലയിലുള്ള ജിബിന്‍ ജോര്‍ജ് ആണ് ഗായകന്‍. പാട്ട് സോഷ്യല്‍ മീഡീയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സഹപ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ കേരള പോലീസിന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കുവച്ചതോടെയാണ് ശ്രദ്ധേയമായത്.

https://www.facebook.com/watch/?ref=external&v=1134624287441562

Signature-ad

എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച ‘മുന്‍പേ വാ എന്‍ അന്‍പേ വാ….’ സൂപ്പര്‍ ഹിറ്റ് ഗാനമാണ് ജിബിന്‍ പാടുന്നത്.

ജിബിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണു വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

യഥാര്‍ഥ ഗാനത്തിന്റെ തനിമ ചോരാതെയാണു ജിബിന്‍ ജോര്‍ജിന്റെ ആലാപനം എന്നാണ് വീഡിയോ കണ്ട് പ്രേക്ഷകര്‍ കുറിക്കുന്നത്. മികച്ച ഗായകനാണെന്നും നല്ല ശബ്ദമാണെന്നും മറ്റു പലരും കുറിച്ചു.

Back to top button
error: