ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടിനു ആരംഭിച്ചു .
ഗുജറാത്തില്‍ 33 ജില്ലകളിലായി 37 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിക്കുക. 27 വര്‍ഷമായി ഭരണം നിലനിര്‍ത്തുന്ന ബിജെപിക്ക് ഇത്തവണയും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. സംസ്ഥാനത്ത് ഇത്തവണ ആം ആദ്മി പാര്‍ട്ടി എന്ത് നേട്ടമുണ്ടാക്കും എന്നതും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്.