കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മല്ലികാ സാരാ ഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയ ശേഷം അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.ബില്ലിലെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് തനിക്കറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്കറന്റ്് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.