ഇന്ന് ഡിസംബര്‍ 6. ബാബറി മസ്ജിദ് തകര്‍ത്തിട്ട് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തർക്കങ്ങൾ ആവിർഭവിക്കുന്നത്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് രാമന്റെ വിഗ്രഹം ‘പ്രത്യക്ഷപ്പെട്ട’തോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നാലെയാണ് നിയമപോരാട്ടങ്ങളുടെ തുടക്കം. ഹാഷിം അന്‍സാരി, നിര്‍മോഹി അഖാല എന്നിവർ കോടതിയെ സമീപിച്ചു.
തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പള്ളി പൂട്ടി. തുടർന്നാണ് പള്ളി പൊളിച്ചതും ഇന്ത്യയുടെ മതേതര മുഖം തകർന്നു വീണതും. എന്തായാലും 30 വര്‍ഷങ്ങല്‍ക്കിപ്പുറവും മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വര്‍ഗീയതയും കെട്ടടങ്ങിയിട്ടില്ല.
രാജ്യമാകമാനം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ സുരക്ഷാ ക്രമീകരണങ്ങല്‍ അതിശക്തമാക്കി. ഡി.ജി.പി ശൈലേന്ദ്രബാബുവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരണങ്ങൾ.
കോയമ്പത്തൂരിലെ കാർബോംബ് സ്ഫോടനം, മംഗലാപുരം സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ അതിജാഗ്രത വേണമെന്ന് ഡി.ജി.പി പ്രത്യേക നിർദേശം നൽകി. തമിഴ്നാട്ടിലുടനീളം 1,20,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചത്. കോയമ്പത്തൂർ ബസ്‌സ്റ്റാൻഡ്, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ ബലപ്പെടുത്തി. പൊലീസ് നായകളും ബോംബ് സ്‌ക്വാഡും രംഗത്തുണ്ട്.