KeralaNEWS

കുറ്റവാളികളുടെ വിളയാട്ടം, സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള402 കാമറകൾ കണ്ണടച്ചു

സംസ്ഥാനത്തെ റോഡുകളിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള 402 സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്താകെ 2064 കാമറകളാണ് പൊലീസ് സ്ഥാപിച്ചത്. കേടായവ ഉടൻ പ്രവർത്തനക്ഷമാക്കും. നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കാമറകൾ പ്രവർത്തിക്കാത്തത് കാരണം കേസിലെ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസുമായി സഹകരിച്ച് വിവിധ ഏജൻസികൾ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പരിശോധനയിൽ ചിലതിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും മുഖ്യമന്ത്രി കെ.പി.എ മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, യു.എ.ലത്തീഫ്, പി.അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകി.

Signature-ad

ഇതിനിടെ നാലുവരി ദേശീയപാതകളിൽ ഡ്രൈവർമാർ നിർബന്ധമായും പാലിക്കണ്ട മാർഗനിർദ്ദേശങ്ങളുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം.’

Back to top button
error: