CrimeNEWS

തീര്‍ഥാടകര്‍ക്കൊപ്പം കൂടി പഴ്‌സും ബാഗും മോഷ്ടിച്ചു; പമ്പയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: തീര്‍ഥാടകര്‍ക്ക് ഒപ്പം വിരിയിയില്‍ വിശ്രമിച്ചു മോഷണം നടത്തിയ രണ്ടു പേര്‍ പമ്പയില്‍ അറസ്റ്റില്‍. വിരിയില്‍ വിശ്രമിച്ചിരുന്ന തീര്‍ഥാടകന്റെ പഴ്സും ബാഗും മോഷ്ടിച്ച ചുരുളിക്കോട് ഇളമലചരുവില്‍ രാജന്‍ (62), ബന്ധു വേണു (49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ രണ്ടു മണിയോടെ ചെറിയാനവട്ടത്ത് വിരിയില്‍ കിടന്ന ഉറങ്ങുകയായിരുന്ന ഫോര്‍ട്ട് കൊച്ചി അമരാവതി ഉദാരപറമ്പില്‍ അഭിലാഷിന്റെ (43) പണമാണ് ഇവര്‍ മോഷ്ടിച്ചത്.

എറണാകുളത്ത് നിന്നും വന്ന 40 അംഗ തീര്‍ഥാടക സംഘത്തില്‍പ്പെട്ടയാളാണ് അഭിലാഷ്. യാത്രാക്ഷീണം കാരണം ചെറിയാനവട്ടത്ത് വിരി വച്ചു വിശ്രമിക്കുകയായിരുന്നു. പേഴ്സും അരയില്‍ കെട്ടുന്ന ബാഗും കവര്‍ന്ന് അതില്‍ നിന്നുമാണ് 9700 രൂപ മോഷ്ടിച്ചത്. ഇതേ വിരിയില്‍ തന്നെ വിശ്രമിച്ചു കൊണ്ടാണ് വേണുവും രാജനും ചേര്‍ന്ന് മോഷണം നടത്തിയത്.

Signature-ad

വേണുവിനും രാജനും പമ്പയില്‍ ആള്‍രൂപം വിലക്കുന്ന ജോലിയാണ്. ഇങ്ങനെ കച്ചവടം നടത്താനെത്തുന്നവര്‍ക്ക് സ്വന്തം പ്രദേശത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്നും ഇവര്‍ പി.സി.സി എടുത്തിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.

പണം നഷ്ടപ്പെട്ട അഭിലാഷും കൂട്ടരും സംശയം തോന്നിയാണ് വേണുവിനെയും രാജനെയും പരിശോധിച്ചത്. വേണുവിന്റെ അടി വസ്ത്രത്തില്‍ നിന്നും 5700 രൂപ അടങ്ങിയ പേഴ്സ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ വിശ്രമിച്ചതിന് സമീപം നിന്നും അരയില്‍ കെട്ടുന്ന ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 4000 രൂപ ഇതില്‍ ഉണ്ടായിരുന്നതായി അഭിലാഷ് പറഞ്ഞു. എന്നാല്‍, കിട്ടിയ ബാഗില്‍ പണം ഉണ്ടായിരുന്നില്ല.

 

Check Also
Close
Back to top button
error: