NEWSPravasi

കുന്നംകുളം സ്വദേശിയായ കായിക അധ്യാപകൻ സൗദി അറേബ്യയിൽ അന്തരിച്ചു

കുന്നംകുളം സ്വദേശിയും മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരനും സൗദിയിൽ കായിക അധ്യാപകനുമായ പ്രജി ശിവദാസ് (38) റിയാദിൽ അന്തരിച്ചു. കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകനായ പ്രജി യാര രാജ്യാന്തര സ്‌കൂള്‍ അധ്യാപകനായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടിയത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

10 വര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുൻപാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് (ശനി) രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം കുന്നംകുളത്ത്.

Back to top button
error: