KeralaNEWS

കൊല്ലം കുളത്തൂപ്പുഴയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കുളത്തൂപ്പുഴയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഏഴംകുളം പോയികയിൽ ബിജു മാത്യുവിൻ്റെ മകൻ റുബൈൻ ബിജു (15) കണ്ടച്ചിറ റോഷ്‌ന മനസിൽ ഷറഫുദ്ദീൻ്റെ മകൻ റോഷൻ (16)എന്നിവരാണ് മരിച്ചത്.

കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സംസ്ഥാന ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്ലാസ് റൂമുകൾ ക്രമീകരിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയിരുന്നു.

Signature-ad

രാവിലെ ട്യൂഷൻ കഴിഞ്ഞതിനുശേഷം ഏഴ് വിദ്യാർഥികൾ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുകയും അതിൽ നാലുപേർ ചുഴിയിൽ അകപ്പെടുകയുമാണ് സംഭവിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ കൂട്ടുകാരെ രക്ഷപ്പെടുത്തുന്ന ശ്രമത്തിനിടയിൽ രണ്ട് വിദ്യാർത്ഥികൾ ചുഴിയിൽ അകപ്പെട്ടു പോവുകയായിരുന്നു. നാട്ടുകാരുടെ മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹം കല്ലടയാറ്റിലെ ചുഴിയിൽ നിന്നും കണ്ടെത്തി . കുളത്തൂപ്പുഴ പോലീസിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .
രക്ഷപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാളായ അദ്വൈതിന് ശ്വാസ തടസ്സം അനുഭവപ്പെട്ട സാഹചര്യത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റുബൈൻ ബിജു, റോഷൻ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Back to top button
error: