കണ്ണൂര്‍ ഏഴിലോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയ്ക്കിടെ മരണമടഞ്ഞ യുവാവിന്റെ ഖബറടക്കം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് കുഞ്ഞിമംഗലം ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
ഏഴിലോട് പൊയില്‍ ഇബ്രാഹിമാ(43)ണ് മരിച്ചത്. പരുക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ (29) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് ഏഴിലോട് ജങ്ഷനില്‍ വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിലാത്തറയിലെ സഫിയ പെയിന്റിങിസില് ജീവനക്കാരനാണ്. ഹസന്‍കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്ഫാന്, ഇമ്രാന്, അഖീദ മറിയം, ഇഹ്സാന്‍. സഹോദരങ്ങള്‍: ഐ ഷ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ നാസര്‍, ശര്‍ഫുദ്ദീന്‍, റഫീഖ്.
തലശേരിയിലെ ധര്‍മടം മൊയ്തുപാലത്തിനടുത്ത് ഞായറാഴ്ച കാറും ബൈകും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടു. കൊളശ്ശേരി കാവുംഭാഗത്തെ ദേവസ്വം പറമ്പില്‍ പ്രണവ് (24) ആണ് ചികിത്സയ്ക്കിടെ തിങ്കളാഴ്ച ഉച്ചയോടെ ചാലയിലെ ആശുപത്രിയില്‍ മരണമടഞ്ഞത്.
പെയിന്റിംഗ് തൊഴിലാളിയാണ്. വീട്ടില്‍ നിന്നും ബൈകില്‍ പറശ്ശിനി മടപ്പുരയിലേക്ക് പോവുന്നതിനിടയില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റ പ്രണവിനെ ഉടന്‍ തന്നെ ചാലയിലെ ആശുപത്രിയിലെത്തിച്ചു. പക്ഷേ ഇന്ന് മരണം സംഭവിച്ചു. പിതാവ്: രമേശന്. മാതാവ്: പ്രസിത. സഹോദരി: അമൃത (വിദ്യാര്‍ഥിനി).