തിരുവനന്തപുരം: വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കള്‍ സിസി ടിവികള്‍ നശിപ്പിച്ചു. പോലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസി ടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേഷന്റെ മുന്‍പിലുണ്ടായ സിസി ടിവികളെല്ലാം യുവാക്കള്‍ അടിച്ചുതകര്‍ത്തു. അതിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ല. എന്നാല്‍, സ്റ്റേഷന്റെ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ തിരിച്ചുവയ്ക്കുന്നത് കാണാം. മാസ്ക് ധരിച്ച് എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, വിഴിഞ്ഞത്തു സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. സെല്‍ട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേര്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം 3.30യ്ക്ക് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേരും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സമരക്കാര്‍ പോലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല.