ചങ്ങനാശേരി:ചികിത്സയ്‌ക്കെത്തിയ ബാലികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വ്യാജവൈദ്യന് 40 വർഷം തടവുശിക്ഷ.
തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്ബില്‍ ജ്ഞാനദാസി (47)നെയാണ് 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. നാലുലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരയുടെ കുടുംബത്തിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, അവരുടെ വീട്ടില്‍നിന്ന് പലവട്ടം വന്‍തുക ഈടാക്കുകയും ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചങ്ങനാശ്ശേരി സി ഐ ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.