NEWSWorld

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാന്‍ജൂറിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രാത്രി മുഴുവന്‍ രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ജനസാന്ദ്രത കൂടിയ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും വ്യപാരസ്ഥാപനങ്ങള്‍ക്കും അടക്കം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Signature-ad

കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 62 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം 162 പേരാണ് മരിച്ചതെന്ന് ജാവ പ്രവിശ്യ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ പ്രതികരിച്ചു

 

Back to top button
error: