റാന്നി : പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്ത.
ശബരിമല ഉൾപ്പെട്ട പെരുനാട് മേഖലയിലാണ് ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.രാത്രി എട്ടേ കാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേൾക്കുകയും തൊട്ടു പിന്നാലെ പാത്രങ്ങളും മറ്റും താഴെ വീഴുകയും ചെയ്തെന്നാണ് നാട്ടുകാർ പറയുന്നത്.
റാന്നി മേഖലയിൽ വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകളും മറ്റും ശബ്ദത്തോടെ കുലുങ്ങിയെന്നും വിവരമുണ്ട്.
പെരുനാട്, മാടമൺ, മുക്കം എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു.