KeralaNEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ ട്രെയിനുകളിൽ ഇനിമുതൽ പ്രത്യേക പരിശോധന ഉണ്ടാവും

കൊച്ചി:സ്ഥിരമായി അസാം സ്വദേശികളില്‍ നിന്ന് മയക്കുമരുന്നും മറ്റും പിടികൂടുന്ന സാഹചര്യത്തില്‍ അസാമില്‍ നിന്ന് വരുന്ന ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം.റെയിൽവേ പോലീസുമായി ചേർന്ന് സംയുക്തമായിട്ടാവും പരിശോധന.
കഴിഞ്ഞ ദിവസം നടത്തിയ എക്സൈസ് പരിശോധനകളില്‍ കോതമംഗലത്തു നിന്ന് ബ്രൗണ്‍ഷുഗറും, കോഴിക്കോട് നിന്ന് MDMAയും, പെരുമ്ബാവൂരില്‍ നിന്ന് കഞ്ചാവും, കൂട്ടുപുഴ ചെക്പോസ്റ്റില്‍ വച്ച്‌ വെടിയുണ്ടകളും പിടികൂടിയിരുന്നു.

കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപും സംഘവും ചേര്‍ന്ന് 6.386ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി. അസം നാഗൂണ്‍ സ്വദേശിയായ ബസാറുദീന്‍ ആണ് ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്. ചെറിയ 44 കുപ്പികളിലാക്കിയായിരുന്നു ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്.

Signature-ad

കോഴിക്കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് 2.621 ഗ്രാം MDMA യുമായി ഒറ്റപ്പാലം സ്വദേശിയായ ഷമീമിനെ പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള Faaz Residency യിലെ റൂമില്‍ നിന്നാണ് ഇയാളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ഗിരീഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

പെരുമ്ബാവൂരില്‍ നിന്ന് മറ്റൊരു അസാം സ്വദേശി ജാക്കിര്‍ ഹുസൈനെ 3.06 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. പെരുമ്ബാവൂര്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്ലൈവുഡ് തൊഴിലാളിയാണ് ഇയാൾ.

Back to top button
error: