KeralaNEWS

വീണ്ടും സ്മിജ വിറ്റ ലോട്ടറി ടിക്കറ്റിന് സമ്മാനം

കൊച്ചി: കോലഞ്ചേരിക്കാരി സ്മിജ വെറും ലോട്ടറി വിൽപ്പനക്കാരിയല്ല, ‘ഭാഗ്യ’ക്കുറി വില്പനക്കാരിയാണ്.

രണ്ട് വര്‍ഷം മുമ്ബ് ആറുകോടി രൂപയടിച്ച സമ്മര്‍ ബമ്ബര്‍ ടിക്കറ്റ്, നറുക്കെടുപ്പിനു ശേഷം വാക്കുപാലിച്ച്‌ ഉടമയ്ക്ക് നല്‍കിയാണ് സ്മിജ താരമായത്. സ്മിജയുടെ ടിക്കറ്റിനെ തേടി വീണ്ടും ഭാഗ്യമെത്തിയത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. അന്ന് സമ്മര്‍ ബമ്ബര്‍ രണ്ടാം സമ്മാനമായ 25 ലക്ഷം ചെന്നൈയില്‍ താമസിക്കുന്ന സുബ്ബറാവു പദ്മത്തിന് ലഭിച്ചു. സ്മിജയുടെ പക്കലായിരുന്ന അന്നും ടിക്കറ്റ്. സമ്മാനം നേടി രണ്ടാം ദിവസമാണ് ടിക്കറ്റ് കൈമാറിയത്.

ഇക്കുറി രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയുടെ ടിക്കറ്റാണ് സ്മിജ വിറ്റത്.ശനിയാഴ്ചത്തെ കെ.ജി 427588 എന്ന ടിക്കറ്റിനാണ് കാരുണ്യ രണ്ടാം സമ്മാനം.

ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായ സ്മിജ ഒരു മാസം മുമ്ബ് വിറ്റ വിന്‍വിന്‍ ടിക്കറ്റിന് ഒരു ലക്ഷം രൂപയും ലഭിച്ചിരുന്നു.

സ്മിജയും ഭര്‍ത്താവ് രാജേശ്വരനും ചേര്‍ന്ന് ആലുവ രാജഗിരി ആശുപത്രിക്കടുത്താണ് വഴിയരികില്‍ ലോട്ടറിക്കട നടത്തുന്നത്. ജഗത്തും ലുഖൈദുമാണ് മക്കള്‍.

Back to top button
error: