കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19 വയസുകാരി മുന്‍പും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ പ്രതികള്‍ക്കെതിരേ പോക്സോ ചുമത്തിയിരുന്നു.
അതേസമയം ബീയറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി കെണിയില്‍പ്പെടുത്തിയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് മോഡല്‍ വെളിപ്പെടുത്തിയതോടെ ബലാത്സംഗം, കടത്തിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കൊപ്പം ഗൂഢാലോചനയും പ്രതികള്‍ക്കെതിരെ ചുമത്തി. ഏതാനും വര്‍ഷങ്ങളായി കൊച്ചിയില്‍ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാന്‍കാരിയായ ഡിമ്പിള്‍ ലാമ്പ (ഡോളി-19) ഡി.ജെ.പാര്‍ട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നല്കി.
യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഓയോ റൂമില്‍ നിന്ന് സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. തേവര അറ്റ്ലാന്റിസിലെ ഹോട്ടലിലെ ഡാന്‍സ് ഫ്ളോര്‍ പോലീസ് സീല്‍ ചെയ്തു. ഹോട്ടലിലെയും വാഹനം സഞ്ചരിച്ച പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. വാഹനത്തിലും ഫൊറന്‍സിക് പരിശോധന നടത്തി.