IndiaNEWS

മധ്യപ്രദേശില്‍ ഐ.സി.യുവിനുള്ളില്‍ പശു; വൈറലായി വീഡിയോ

ഭോപ്പാല്‍: ആശുപത്രിക്കുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ വീഡിയോ വൈറലാവുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. പശു സ്വതന്ത്രമായി വിഹരിക്കുന്നതും ചവറ്റുകുട്ടയില്‍ നിന്ന് മെഡിക്കല്‍ മാലിന്യം തിന്നുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും മറ്റ് രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടു.

സുരക്ഷാ ജീവനക്കാരെ ആശുപത്രിയില്‍ വിന്യസിച്ചിട്ടും പശു ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചത് ജാഗ്രതക്കുറവ് മൂലമാണെന്ന് വിമര്‍ശനം ഉണ്ട്. ആശുപത്രിയില്‍ രണ്ട് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സംഭവം നടക്കുമ്പോള്‍ അവരും സ്ഥലത്തുണ്ടായിരുന്നില്ല.

Signature-ad

മധ്യപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ മന്ത്രി പ്രഭുറാം ചദൂധരി ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, വീഡിയോ വൈറലായതോടെ മൂന്ന് ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തു. വാര്‍ഡില്‍ അലഞ്ഞുതിരിയുന്ന പശുവിനെ കണ്ട ആരോ വീഡിയോ പകര്‍ത്തുകയായിരുന്നു.

 

Back to top button
error: