പയ്യന്നൂര്‍: കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരന് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ കണ്ണൂര്‍ യൂണിറ്റ് മാനേജരും കോണ്‍ഗ്രസ് നേതാവുമായ കെ.വി. സുരേന്ദ്രനും സിപിഎമ്മിലേക്ക്.
വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ടൗണ്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സുരേന്ദ്രനെ സിപിഎമ്മിലേക്ക് സ്വീകരിക്കും.
ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം ശ്രീധരന് സിപിഎമ്മിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് സുരേന്ദ്രനും സിപിഎമ്മിലേക്ക് പോകുന്നത്. കോണ്‍ഗ്രസിനകത്തെ തഴയപ്പെടലും ഗ്രൂപ്പുകളികളുമാണ് സിപിഎമ്മിലേക്ക് പോകുന്നതിനുള്ള കാരണമായി സുരേന്ദ്രന് പറയുന്നത്.