പത്തനംതിട്ട : രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശബരിമല പൂങ്കാവനം വീണ്ടും ശരണം വിളികളാൽ മുഖരിതം.തീര്‍ത്ഥാടനം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇതിനോടകം മല ചവിട്ടിയത്.
കോവിഡ് മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും ഒഴിഞ്ഞതിനു ശേഷമുള്ള ആദ്യ മണ്ഡല – മകരവിളക്ക് കാലത്തിന്റെ ആദ്യ ദിനം തന്നെ മലകയറി അയ്യനെ തൊഴാനെത്തിയത് ആയിരങ്ങളാണ് . ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പല വിധ വാഹനങ്ങളിലായി നിലയ്ക്കെലിത്തയ തീര്‍ഥാടകര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്ബയിലെത്തി. പമ്ബയില്‍ വിരിവെച്ചും സ്നാനം നടത്തിയും കെട്ടു നിറച്ചും ആചാരപരമായ ചടങ്ങുകള്‍ പാലിച്ചാണ് അയ്യപ്പൻമാർ മല കയറിയത്.
മുന്‍ വര്‍ഷങ്ങളില്‍ ആചാരപരമായ പല ചടങ്ങുകളും നിര്‍ത്തിവച്ചിരുന്നെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ അയ്യപ്പന്മാര്‍ മല കയറുന്നത്.മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് നിലയ്ക്കലിലും പമ്ബയിലുമായി സ്പോര്‍ട്ട് ബുക്കിംഗ് സൗകര്യമടക്കം ഒരുക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 3 ന് മേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരിയാണ് ക്ഷേത്ര നട തുറന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അനന്തഗോപന്‍ എഡിജിപി എം. ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഇന്ന് മുതല്‍ മണ്ഡല കാലത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ക്ക് തുടക്കമാകും.