IndiaNEWS

ശനിയാഴ്ച രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്; എടിഎം സേവനങ്ങളെയും ബാധിച്ചേക്കാം

ന്യൂഡൽഹി : നവംബർ 19 ശനിയാഴ്ച രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിന് ആഹ്വാനം.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ( All India Bank Employees’ Association (AIBEA) അംഗങ്ങളാണ് ഒരു ദിവസത്തെ പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

IBA ആന്‍ഡ്‌ മാനേജ്‌മെന്‍റുകളുമായുള്ള ചര്‍ച്ചകളുടെ ഫലം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയന്‍റെ തീരുമാനമെന്ന് എഐബിഇഎ അറിയിച്ചു.

എഐബിഇഎ ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്കിന് യുണൈറ്റഡ് ഫോറവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് ഫോറത്തിന്‍റെ യോഗത്തില്‍ കൈക്കൊണ്ട തീരുമാനമനുസരിച്ച്‌, എഐബിഇഎയുടെ സമരത്തിനും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബാങ്ക് യൂണിയന്‍ പറഞ്ഞു. പരസ്പര ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യൂണിയന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും യുഎഫ്ബിയു നേതാക്കള്‍ പറഞ്ഞു.

Back to top button
error: