NEWS

കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അഭിഭാഷകരെ ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല

ബെംഗ്ലൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകര്‍ പറഞ്ഞു.

ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകര്‍ക്കൊപ്പമുണ്ട്.നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

Signature-ad

ബിനീഷിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

Back to top button
error: