ഇലക്ട്രിക് വാഹനങ്ങളുമായി യാത്ര പോകുന്നവർ ജാഗ്രതൈ. വാഹനം പെരുവഴിയിൽ പണിമുടക്കാം. യാത്ര മുടങ്ങാം. ടാറ്റയുടെ ടിഗോർ കാറുമായി പാലായിൽ നിന്നും കട്ടപ്പനയിലേയ്ക്ക് പുറപ്പെട്ട യുവാവിൻ്റെ യാത്ര പാതി വഴിയിൽ വച്ച് മുടങ്ങി. ആറ് മാസം മുമ്പ് വാങ്ങിയ പുതുപുത്തൻ കാറാണ്. 60 ശതമാനത്തോളം ചാർജുണ്ടായിരുന്നു പുറപ്പെടുമ്പോൾ.110 കിലോമീറ്ററിലധികം ഓടുമെന്ന് ഗ്യാരൻ്റി. പക്ഷേ 50 കിലോമീറ്റർ ഓടി കുട്ടിക്കാനത്തെ കാടിൻ നടുവിലെത്തിൽ വാഹനം പണിമുടക്കി. പാലാ സ്വദേശിയും കോട്ടയം റെയിൽവെ പാർസൽ സൂപ്പർ വൈസറുമായ മാത്യു തോപ്പനാണ് അക്കിടി പറ്റിയത്. ഒടുവിൽ ടിഗോറിനെ വഴിയിലുപേക്ഷിച്ച് ബസിൽ യാത്ര തുടരേണ്ടി വന്നു മാത്യുവിന്.
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നു വരുന്നത്.
ഇലക്‌ട്രിക് കാര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കംപനിയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ നെക്‌സോണ്‍ ഇവിയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍. കഴിഞ്ഞ മാസം നെക്‌സോണും ടിഗോറും ഇവി സെഗ്‌മെന്റില്‍ ഒന്നാമതെത്തിയിരുന്നു. എന്നിരുന്നാലും ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനു മുന്നേ ഉപഭോക്താക്കൾ ചിന്തിക്കേണ്ടുന്ന ചില വിഷയങ്ങൾ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി സ്വന്തം ചിലവിൽ മാറിവയ്ക്കേണ്ടി വന്നാൽ ഭാരിച്ച ചിലവ് വഹിക്കേണ്ടി വരുന്നു.
ഒരു നെക്സോൺ ഇവി ഉടമ സോഷ്യല്‍ മീഡിയയില്‍ ബാറ്ററിയുടെയും മോട്ടോര്‍ വിലയുടെയും പോസ്റ്റ് പങ്കിട്ടിരുന്നു. ഈ പോസ്റ്റ് പ്രകാരം നെക്‌സോണിന്റെ ബാറ്ററി വില 4,47,489 രൂപയാണ്. നെക്‌സോണ്‍ ഇവി മാക്‌സിന്റെ പ്രാരംഭ വില 17.74 ലക്ഷം രൂപയാണ്. കര്‍ണാടക സ്വദേശിയായ നെക്‌സോണ്‍ ഇവിയുടെ ഉടമ ഈ ഇലക്‌ട്രിക് വാഹനം രണ്ട് വര്‍ഷം ഉപയോഗിച്ചപ്പോൾ കാറിന്റെ റേഞ്ച് ഗണ്യമായി കുറഞ്ഞു. ബാറ്ററി 15 ശതമാനത്തില്‍ താഴെയാകുമ്പോള്‍ കാര്‍ നിൽക്കും.
തുടര്‍ന്ന് കംപനിയോട് ഈ പ്രശ്‌നം പറഞ്ഞു. നെക്സോൺ ഇവിയുടെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റി കംപനി നല്‍കുന്നു. ഇതിന് മുംപ് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കംപനി സൗജന്യമായി പരിഹരിക്കും. ഈ വാറന്റി കാരണം കംപനി ടാറ്റ നെക്‌സോണ്‍ ഇവിയുടെ പഴയ ബാറ്ററി മാറ്റി പുതിയ ബാറ്ററി നല്‍കി. കംപനി, വാഹനഉടമയ്ക്ക് ബാറ്ററി ബില്‍ അടച്ചു, അതിന്റെ വില 4,47,489 രൂപയായിരുന്നു. ഇതാണ് ‘ട്രാക്ഷന്‍ മോട്ടോര്‍ അസംബ്ലി’യുടെ എംആര്‍പി.
ഈ ബാറ്ററി ഏപ്രില്‍ 2022 പാക്കിംഗ് ആണ്. ബാറ്ററി ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതായത്, വാറന്റി കഴിഞ്ഞ് നെക്സോൺ ഇവിയുടെ ബാറ്ററിക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നന്നാക്കാന്‍ ഉടമ വലിയ വില നല്‍കേണ്ടിവരും.