കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോട്ടയം: മാങ്ങാനം ഷെല്‍ട്ടര്‍ ഹോമില്‍നിന്നു കാണാതായ ഒന്‍പതു പെണ്‍കുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒന്‍പതു പേരെയും കണ്ടെത്തിയത്. ബസിലാണ് കുട്ടികള്‍ കോട്ടയത്തുനിന്നു ഇലഞ്ഞിയിലെത്തിയത്.
ഇവരെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്നു രാവിലെയാണ് കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് ഒന്‍പതു പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരായിരുന്നു ഇവര്‍.
രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ െചയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.