
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട് പ്രസ്താവിക്കും.
2013 നവംബര്‍ 5 നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ആനാവൂരിലെ വീട്ടില്‍ കയറിയാണ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ
നാരായണനെ വെട്ടി കൊലപ്പെടുത്തിയത്. നാരായണന്‍ നായരുടെ മകന്‍ ശിവപ്രസാദ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
ശിവപ്രസാദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ആനാവൂരിലെ വീട് ആക്രമിച്ചത്. അക്രമി സംഘത്തെ തടയുന്നതിനിടെ നാരായണന്‍ നായര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ നാരായണന്‍ നായര്‍ മരിച്ചു.





