CrimeNEWS

സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നീറമണ്‍കരയില്‍വച്ച് മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് ജോലി കഴിഞ്ഞു മടങ്ങിയ പ്രദീപിനെ ചൊവ്വാഴ്ച മര്‍ദിച്ചത്.

ബൈക്കില്‍ ഹൈല്‍മറ്റ് ധരിക്കാതെ സിഗ്‌നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നു.

തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം കരമന പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപാണ് തൊട്ടടുത്തുള്ള കടയില്‍നിന്ന് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിനു കൈമാറിയത്.

 

Back to top button
error: