KeralaNEWS

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കും. ഇതു സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കാനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ച്ചയായാണ് തീരുമാനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ സാംസ്‌കാരിക കലാ രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

നേരത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍നിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബില്‍ ഡിസംബര്‍ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനും ധാരണയായി. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സില്‍ താന്‍ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്കു വിടുമെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം

Back to top button
error: