NEWS

ഛത്തിസ്ഗഡിൽ ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു

റായ്പൂര്‍: ഛത്തിസ്ഗഡിലെ ദന്തേവാഡയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റായ പ്രദീപ് കൗശിക്(27) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ബിജാപ്പൂര്‍ ജില്ലയിലെ കോസല്‍നാര്‍ ഗ്രാമത്തില്‍ ആരോഗ്യ ക്യാന്പ് നടത്താന്‍ പുറപ്പെട്ട സംഘമാണ് ഇന്ദ്രാവതി നദിയില്‍ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് കൗശിക് നദിയില്‍ മുങ്ങിത്താഴുകയായിരുന്നു.

 

 

Signature-ad

ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാവിലെയാണ് കൗശിക്കിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Back to top button
error: