തിരുവനന്തപുരം :സ്കൂളുകളിലെ വിനോദ-പഠന യാത്രകള്‍ക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ നിരക്കുകള്‍ നിശ്ചയിച്ച ഉത്തരവിറങ്ങി.
മിനി ബസ്സുകള്‍, ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്സ്, എ സി ലോഫ്ലോര്‍, വോള്‍വോ ബസ്സുകള്‍ വരെ 7 വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.
നാല് മണിക്കൂര്‍, എട്ട് മണിക്കൂര്‍, 12 മണിക്കൂര്‍, 16 മണിക്കൂര്‍ എന്നിങ്ങനെ സമയ സ്ലാബുകള്‍ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സമയ സ്ലാബുകളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തേക്കാള്‍ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നല്‍കണം