ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേയ്ക്ക് വീണു വീട്ടമ്മയ്ക്ക് പരിക്ക്. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്.
രാവിലെ ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു രാധാമണി. മുന്‍വാതില്‍ വഴി കയറി പിന്‍വാതിലിനടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോള്‍ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികന്റെ ജീവനാണ് നഷ്ടപ്പെട്ടത്. തൃശ്ശൂര്‍ കുന്ദംകുളം പാറേമ്ബാടത്ത് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു.
തൃശൂര്‍ – കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോന് തെറിച്ച് വീണത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അവിടെയും അപകടകാരണം.