NEWS

നാലാമത് ജനിച്ച കുഞ്ഞും പെണ്ണായതിനെ തുടര്‍ന്ന് 34കാരന്‍ ജീവനൊടുക്കി

ബംഗളൂരു:  നാലാമത് ജനിച്ച കുഞ്ഞും പെണ്ണായതിനെ തുടര്‍ന്ന് 34കാരന്‍ ജീവനൊടുക്കി.
ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സെറ്റിഹള്ളിയിലാണ് സംഭവം.ലോകേഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്.
ഒന്‍പത് വര്‍ഷം മുന്‍പാണ് ലോകേഷ് വിവാഹിതനായത്. മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍ ആയതില്‍ ലോകേഷ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെ കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ച് ഇയാളുടെ ഭാര്യ വീണ്ടും പ്രസവിച്ചു. നാലാമത്തെ കുഞ്ഞും പെണ്ണായതോടെ, ലോകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Back to top button
error: