NEWS

ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടന്നു

ചെന്നൈ : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അതിവേഗ ട്രെയിനായ ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടന്നു.
നവംബര്‍ 11 ന് ബംഗളൂരുവിൽ  പ്രധാനമന്ത്രി ഇതിന്റെ ഫ്‌ലാഗ് ഓഫ് നിർവ്വഹിക്കും.
6 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് 497 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ആഴ്ചയില്‍ ആറ് ദിവസവും ഓടും.
എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാവിലെ 5:50 ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ 10:25 ന് ബെംഗളൂരു സിറ്റിയിലും ഉച്ചയ്ക്ക് 12:30-ന്  മൈസൂരുവിലുമെത്തും.
ട്രെയിനിന്റെ 16 കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വിനോദ ആവശ്യങ്ങള്‍ക്കായി ഓണ്‍ബോര്‍ഡ് ഹോട്ട്സ്പോട്ട് വൈഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് ക്ലാസിലും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിവിധ വശങ്ങളിലേക്ക് കറക്കാവുന്ന കസേരകളുണ്ട്.

Back to top button
error: