NEWS

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ‍ഏരിയ കമ്മിറ്റി അംഗം

തിരുവനന്തപുരം : കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ‍ഏരിയ കമ്മിറ്റി അംഗം. അതു കൈമാറിയതു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക്. ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്ത് പങ്കുവച്ചു. അവിടെനിന്നാണ് കത്ത് പുറത്തായത്.

 

ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ്  വിവരം.നഗരത്തിലെ പല താല്‍ക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്.

Signature-ad

 

മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തിന്റെയും പ്രവര്‍ത്തനം. ഈ ലോക്കല്‍ സെക്രട്ടറി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ലോക്കല്‍ സെക്രട്ടറി പദവി വഹിക്കുന്നവര്‍ സഹകരണ ബാങ്ക് പ്രതിനിധിയാകരുതെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാണിത്.

Back to top button
error: