തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് യാത്ര.
യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളില്‍ ഒന്നായ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ചികിത്സ തീരുമാനിക്കും. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാന് എം.പിയും ഉമ്മന്‍ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്.