മുംബൈ: ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതായി സിനിമ.’ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസറാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയമാണ്.
ബോളിവുഡ് താരം അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും പറയുന്ന ടീസര്‍ പുറത്തു വന്നതിന് പിന്നാലെയാണ് സൈബര്‍ ലോകത്ത് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
ഹിന്ദി സിനിമാ താരം അദാ ശര്‍മ ആണ് ഹിജാബ് ധരിച്ച് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്കൊരു നഴ്സായി മനുഷ്യര്‍ക്ക് സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്‍ തടവിലാണെന്നുമാണ് അവര്‍ പറയുന്നത്. കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയം തകര്‍ക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശര്‍മ ടീസര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
തന്നെപ്പോലെ 32,000 സ്ത്രീകള്‍ ഇത്തരത്തില്‍ കേരളത്തില്‍ നിന്നും തീവ്രവാദത്തിലേക്കെത്തി ചേര്‍ന്നിട്ടുണ്ടെന്നും അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്.