ദില്ലി: ദില്ലിയിൽ സർക്കാർ ആശുപത്രി ജീവനക്കാരൻ പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. വടക്കുകിഴക്കൻ ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തിൽ ആശുപത്രിയിലെ പ്യൂണായ 25 വയസുകാരനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിയ പെൺകുട്ടി താൻ വന്ന വിവരം യുവാവിനെ അറിയിച്ചു. യുവാവ് പെൺകുട്ടിയെ ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങി. തുടർന്ന് പെൺകുട്ടി ജിടിബി എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഉടനെ പ്രതിയെ പിടികൂടുമെന്നും പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.