കോട്ടയം: ശക്തമായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെളളം കയറി.
ആശുപത്രിയുടെ ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളം കയറിയിട്ടുണ്ട്.ഇതോടെ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി.
സമീപത്തെ ഓട അടഞ്ഞു കിടക്കുന്നതിനാലാണ് ആശുപത്രിയിൽ വെളളം കയറിയത്.
അതേസമയം തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.