CrimeNEWS

ഓസ്ട്രേലിയൻ യുവതിയെ കൊന്ന് കടന്നു; ഇന്ത്യൻ നഴ്സിനെ പിടിക്കാൻ 5.23 കോടി ഇനാം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ യുവാവിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് പോലീസ്. 2018 ഒക്ടോബറില്‍ കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോര്‍ഡിങ്ലെയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്‌സിനെ അന്വേഷിക്കുന്നത്.

കോര്‍ഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ജോലി രാജിവച്ച് ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയി ജോലി നോക്കിയ രാജ്വീന്ദര്‍ നാടുവിട്ടത്. ക്വീന്‍സ്ലന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയില്‍ ഏറ്റവും വലിയ തുകയാണ് ഇത്.

Signature-ad

ഇന്ത്യയില്‍ ഉള്ളവര്‍ക്കും ക്വീന്‍സ്ലന്‍ഡ് പോലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും (http://police.qld.gov.au/reporting) വിവരം അറിയിക്കാം. കോര്‍ഡിങ്ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബര്‍ 22ന് കേണ്‍സ് വിമാനത്താവളം വഴി രാജ്വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

കേണ്‍സില്‍നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23 ന് ഇന്ത്യയിലേക്കു പറന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേണ്‍സില്‍ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Back to top button
error: