കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ പുള്ളാവൂരില്‍ പുഴയുടെ നടുവിൽ മെസ്സിയുടെ കട്ടൗട്ട് ഉയർത്തിയ അര്‍ജന്റീന ആരാധകര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കി ബ്രസീല്‍ ആരാധകരും.
പുള്ളാവൂരിലെ ചെറുപുഴയില്‍ തുരുത്തില് സ്ഥാപിച്ച ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടിനു സമീപം ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീൽ ആരാധകർ പകരം വീട്ടിയത്.
പുള്ളാവൂരിലെ ബ്രസീല്‍ ആരാധകരാണ് പ്രിയ താരത്തിന്റെ 40 അടിയ ഉയരത്തിലുള്ള കട്ടൗട്ട് പുഴക്ക് നടുവില്‍ സ്ഥാപിച്ചത്. ഇതോടെ പുള്ളാവൂരിലെ ലോകകപ്പ് ആവേശം മാനത്തോളം ഉയര്‍ന്നിരിക്കുകയാണ്.
നേരത്തെ, അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള മെസ്സിയുടെ കട്ടൗട്ട് ആഗോള വൈറലായിരുന്നു.