NEWS

ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച വിഷയം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച്‌ എ എ റഹിം എംപി

ന്യൂഡൽഹി:  ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച്‌ എ എ റഹിം എംപി.
 
 

വംശീയമായുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ എ റഹിം വ്യക്തമാക്കി.എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് എസ്‌എഫ്‌ഐ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ദില്ലി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന 4 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം യാതൊരു പ്രകോപനവും ഇല്ലാതെ ബെല്‍റ്റ്‌ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ദില്ലിയിലെ ദൗലത് റാം കോളേജിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.

Signature-ad

 

 

ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് മനസ്സിലാക്കി വംശീയമായി അധിക്ഷേപിച്ചാണ് ആക്രമണം നടത്തിയത്.നിങ്ങള്‍ എന്തിനാണ് മുണ്ട് ധരിക്കുന്നത്?’, ‘ഇത് നിങ്ങള്‍ക്ക് ഇത്തരം വസ്ത്രം ധരിക്കാനുള്ള സ്ഥലമല്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം.

Back to top button
error: