പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകള്‍ നന്ദിനി ആണ് മരിച്ചത്.
21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ എഴുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.