കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്‌കരിക്കാനൊരുങ്ങി അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തിയാണ് തെളിവെടുപ്പു നടത്തുക.
തമിഴ്‌നാട് സ്വദേശിനി പത്മത്തിന്റെ കൊലപാതകം ഡമ്മി ഉപയോഗിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. റോസ്‌ലിന്‍ കൊലക്കത്തിക്ക് ഇരയായ ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെയും ലൈലയുടെയും വീട്ടിലും, സ്വര്‍ണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പു നടത്തും.
കൊലപാതകക്കേസില്‍ തെളിവു ശേഖരിക്കുന്നതു പൊലീസ് തുടരുകയാണ്. റോസ്‌ലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തികളില്‍ ഒരെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണവും തുടരും. കേസ് കോടതിയിലെത്തുമ്പോള്‍ തെളിവുകളുടെ അഭാവത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് പോലീസ് നീക്കം.