തൃശൂർ: പാവറട്ടി ലക്ഷം വീട് കോളനിയിലെ വീട്ടിലേക്ക് കോടിയുടെ ഭാഗ്യം.സംസ്ഥാന സര്‍ക്കാരിന്റെ 50 ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് തൃശ്ശൂര്‍ സ്വദേശിനി അറക്കവീട്ടില്‍ ജമീല അര്‍ഹയായി.
വാര്‍ക്കപ്പണിയെടുക്കുന്ന അറക്ക വീട്ടില്‍ ജമീലയെയാണ് (51) ഒരു കോടി രൂപ സമ്മാനവുമായി ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്.
തൊയക്കാവ് മുനമ്ബ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീലയുടെ താമസം. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനായ കരുവന്തല മുപ്പട്ടിത്തറ സ്വദേശി പി.കെ. മുഹമ്മദില്‍ നിന്നു വാങ്ങിയ എഫ്ആര്‍ 106139 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുഹമ്മദിന്റെ കയ്യില്‍ നിന്നാണു ജമീല സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്.
കോളനിയിലെ ചിതലരിച്ച ലക്ഷം വീടിനു പകരം പുതിയ വീടു പണിയണം, ഏക മകനും ഓട്ടോ ഡ്രൈവറുമായ അബ്ദുല്‍ മാജീദിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണം ജമീലയുടെ ആഗ്രഹങ്ങള്‍ ഇതിലൊതുങ്ങുന്നു.