തിരുവനന്തപുരം: കന്നുകാലി വളര്‍ത്തലില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അനന്ത സാദ്ധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ഫാമുകള്‍ക്ക് അക്രഡിറ്റേഷന്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി തുടങ്ങിയ നിര്‍ദേശങ്ങളാണ് ശിവശങ്കര്‍ മുന്നോട്ടു വച്ചത്.
സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഇന്റര്‍നെറ്റ് ഒഫ് തിംഗ്‌സ്’ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കര്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. ഫാമുകള്‍ക്ക് അക്രിഡിഷന്‍, പാലുത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി തുടങ്ങിയ നിര്‍ദ്ദേശങ്ങളും ശിവശങ്കര്‍ മുന്നോട്ട് വച്ചു.
”കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണം. കന്നുകാലി തീറ്റ അടക്കമുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വില്‍പ്പനയ്ക്ക് ഒഎല്‍എക്‌സ് മാതൃകയിലും ആപ്പുകള്‍ ഒരുക്കാം. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അവസരം ഒരുക്കും.”- എം ശിവശങ്കര്‍ പറഞ്ഞു.
കന്നുകാലി വളര്‍ത്തലിലും സംരക്ഷണത്തിലും സറ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഇന്നോവേഷന്‍ ചലഞ്ചിനും സമ്മിറ്റില്‍ തുടക്കമായി. വിവിധ വിഷയങ്ങളില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ ചര്‍ച്ചയായ ഐഒടി സമ്മിറ്റ് ടെക്‌നോപാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐടി സെക്രട്ടറിയായിരിക്കെ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശിവശങ്കറായിരുന്നു.