NEWS

അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കോഴിക്കോട്:അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ
തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ യുവതിയാണ് അറസ്റ്റിലായത്.ഇവരോടൊപ്പം കാമുകൻ നിലമ്ബൂര്‍ കരുളായി സ്വദേശി അക്ബറലിയും (24) അറസ്റ്റിലായിട്ടുണ്ട്.

 വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ്‌സ്റ്റേഷനില്‍ കേസുണ്ട്. പോലീസ് ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിൽ ഇരുവരും കോഴിക്കോട് വനിതാ സ്റ്റേഷനില്‍ എത്തുകയായിരുന്നു. തങ്ങള്‍ രണ്ടുപേരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാ സ്റ്റേഷനിലെത്തിയത്.

കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു പോലീസ്.

Signature-ad

 

 

തിരുവനന്തപുരത്തുനിന്ന് വനിതാപോലീസ് എത്തിയാല്‍ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ ഫാന്‍സ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളാവുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Back to top button
error: