ജയ്പൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഭഗവാന്‍ ശിവന്റെ പ്രതിമ രാജസ്ഥാനില്‍.
രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാരയില്‍ സ്ഥാപിച്ചിട്ടുള്ള 369 അടി ഉയരമുള്ള ശിവപ്രതിമ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഉദയ്പൂരില്‍.നിന്ന് 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് തത് പദം സന്‍സ്ഥാനാണ്.
20 കിലോമീറ്റര്‍ അകലെ നിന്ന് ദൃശ്യമാകുന്ന തരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ധ്യാനത്തിന്റെ ഭാവത്തിലാണ് നിര്‍മ്മാണം. പ്രത്യേക തരം വിളക്കുകള്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നതിനാല്‍ രാത്രിയിലും പ്രതിമ വ്യക്തമായി കാണാവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ലിഫ്റ്റുകളും കോണിപ്പടികളും ഭക്തര്‍ക്കായി ഒരു ഹാളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് ലിഫ്റ്റുകളും മൂന്ന് പടികളുമാണുള്ളത്. പത്തുവര്‍ഷം എടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.