NEWS

പഴകിയ ഭക്ഷണം കഴിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ 

ഹൈദരാബാദ്: പഴകിയ ഭക്ഷണം കഴിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെജിബിവി) വിദ്യാര്‍ത്ഥികളെയാണ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
12 ഓളം വിദ്യാര്‍ത്ഥിനികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഒക്‌ടോബര്‍ 26 വ്യാഴാഴ്ച രാത്രിയാണ് സംഭവം.
 കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ്  പഴകിയ ഭക്ഷണം മെസ് ജീവനക്കാര്‍ വിളമ്ബിയത്.
ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറു വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സംഭവം രക്ഷിതാക്കളെ അറിയിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. എന്നാല്‍ കുട്ടികളില്‍ ചിലര്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഹോസ്റ്റലില്‍ എത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ജങ്കാവ് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
സംഭവം വിവാദമായതോടെ മെസ് കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Back to top button
error: