ഹൈദരാബാദ്: സ്വകാര്യ ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
നെറെഡ്‌മീറ്റില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമിന്‍റെ അഡ്‌മിനിസ്ട്രേറ്ററാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ അഡ്‌മിനിസ്ട്രേറ്റര്‍ മുരളി, സഹായി വിക്‌ടര്‍, വിക്‌ടറിന്‍റെ ഭാര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മുരളിക്കെതിരെ പോക്‌സോ, എസ്‌സി, എസ്‌ടി ബലാത്സംഗ നിയമപ്രകാരവും വിക്‌ടറിനും ഭാര്യയ്‌ക്കും എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പീഡനത്തെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ സഖി സെന്‍റര്‍ അധികൃതരോട് വിവരം പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.