ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പഴമാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍.
ശ്വാസകോശത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക മാര്‍ഗ്ഗമാണ് സീതപ്പഴം.
100 ഗ്രാം കസ്റ്റാര്‍ഡ് ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ കലോറിയും, 2.1 ഗ്രാം പ്രോട്ടീനും, 4.4 ഗ്രാം നാരും 23.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. സീതപ്പഴം കഴിച്ചാല്‍ മലിനീകരണം മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കാന്‍ സീതപ്പഴം മികച്ച ഓപ്ഷനാണ്. ഇവ പോളിഫിനോളിക് ആന്റിഓക്സിഡന്റുകളുടെ ഉറവിടമായതിനാല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനവും, ഗ്ലൂക്കോസ് ആഗിരണവും വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും.