NEWS

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഔദ്യോഗിക വസതിയില്‍ ഒറ്റയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരുമിച്ച്‌ മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കാണ് ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.

 

Signature-ad

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാന്‍ ഭര്‍ത്താവും മകനുമൊത്താണ് സ്വപ്ന വന്നിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ആരോടെങ്കിലും ഒറ്റയ്ക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ല. ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്തുന്ന തലത്തിലേയ്ക്ക് തരംതാഴാന്‍ മാത്രം സംസ്കാര ശൂന്യനല്ല താനെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

Back to top button
error: