IndiaNEWS

പതിവ് തെറ്റിക്കാതെ മോദി; സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം, കാര്‍ഗിലില്‍ എത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും സൈനികര്‍ക്കൊപ്പം. സൈനികരുടെ ആഘോഷത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കാര്‍ഗിലിലെത്തി. 2014 ല്‍ അധികാരമേറ്റത് മുതല്‍ എല്ലാവര്‍ഷവും മോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്. ഇത്തവണയും പ്രധാനമന്ത്രി പതിവ് തെറ്റിച്ചില്ല.

രാജ്യത്തെ എല്ലാപേര്‍ക്കും ദീപവാലി ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ”ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ ഉത്സവം നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് സന്തോഷകരമായ ദീപാവലി ഉണ്ടായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Signature-ad

 

 

 

Back to top button
error: